Movies
ഉദ്വേഗജനകമായ രംഗങ്ങളും സംഭാഷണങ്ങളുമായി എം.എ.നിഷാദ് ചിത്രമായ ലർക്കിന്റെ ട്രെയിലർ. മമ്മൂട്ടിക്കമ്പനിയുടെ സോഷ്യൽ മീഡിയാ ഹാൻഡിലുകളിലൂടെയാണ് ട്രെയിലർ ഇറങ്ങിയിരിക്കുന്നത്. മനുഷ്യനും വന്യമൃഗങ്ങളുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ജൂലൈ 24ന് തിയറ്ററുകളിലെത്തും. സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് സംവിധാനം ചെയ്ത ലർക്ക് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളിൽ തെരഞ്ഞെടുക്കപ്പെടുകയും നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുമുണ്ട്.
Movies
സൈജു കുറുപ്പ് നായകനായെത്തി സൂപ്പർഹിറ്റായ ഭരതനാട്യത്തിന് മൂന്നാം ഭാഗം പ്രഖ്യാപിച്ചു. രാസലീല എന്നാണ് മൂന്നാം ഭാഗത്തിന്റെ ടൈറ്റിൽ. കൃഷ്ണദാസ് മുരളി തന്നെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗവും ഒരുക്കുന്നത്.
തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റര്ടെയ്ന്മെന്റിന്റെയും ബാനറില് ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാര് എന്നിവര് ചേര്ന്നാണ്.
ആദ്യ ഭാഗം ഫീൽ ഗുഡും രണ്ടാം ഭാഗം ഡാര്ക്ക് കോമഡിയായും ഒരുക്കിയ സംവിധായകൻ ഇത്തവണ ഹൊറർ മൂഡ് പിടിക്കാനുള്ള സൂചനയാണ് പ്രഖ്യാപന വിഡിയോ നൽകുന്നത്.
ഇതേ രീതിയാലിരുന്നു ഇൻ ഹരിഹർ നഗർ സിനിമയുടെ സീക്വൽസും മുമ്പ് റിലീസ് ചെയ്ത് വലിജ വിജയമായത്. ‘ഇൻ ഹരിഹർ നഗർ’ എന്ന കോമഡി ചിത്രത്തിന്റെ രണ്ടാം ഭാഗമായ 2 ഹരിഹർ നഗർ ത്രില്ലർ ആയിരുന്നു.
പിന്നീട് മൂന്നാം ഭാഗമായ ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ഒരു ഹൊറർ ത്രില്ലറായാണ് ഒരുക്കിയത്. ‘രാസലീല’യും ചരിത്രം ആവർത്തിക്കുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
സൈജു കുറുപ്പ്, സായികുമാര്, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2024ലായിരുന്നു കൃഷ്ണദാസ് മുരളി ഭരതനാട്യം ഒരുക്കുന്നത്. കൃഷ്ണദാസ് മുരളിയുടേത് തന്നെയായിരുന്നു ചിത്രത്തിന്റെ കഥ.
ഭരതന് നായരുടെയും അയാളുടെ രണ്ട് കുടുംങ്ങളുടെയും കഥയായിരുന്നു ഭരതനാട്യത്തിലൂടെ കൃഷ്ണദാസ് മുരളി പറഞ്ഞത്. ചിത്രം വേണ്ട രീതിയില് ശ്രദ്ധ നേടിയില്ല. എന്നാൽ ഒടിടിയിൽ എത്തിയതോടെ ചിത്രം വലിയ ചർച്ചയായി. ആ വിജയത്തിനു തുടർച്ചയായാണ് അണിയറക്കാർ രണ്ടാം ഭാഗം റിലീസിനെത്തിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനായിരുന്നു മോഹിനിയാട്ടം തിയറ്ററുകളിൽ എത്തിയത്. സിനിമ സൈജുവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയി. സൈജു കുറിപ്പിനും കലാരഞ്ജിനിക്കും ഭരതനാട്യത്തിലെ മറ്റ് താരങ്ങൾക്കും പുറമേ ബേബി ജീനും സുരാജ് വെഞ്ഞാറമൂടും കൂടി മോഹിനിയാട്ടത്തിലെത്തിയതോടെ ചിത്രം മറ്റൊരു തലത്തിലേക്ക് മാറി.
ഡാര്ക്ക് കോമഡി ജോണറിലായിരുന്നു ചിത്രം പ്രേക്ഷകരില് എത്തിയത്. ഭരതന് നായരുടെ മരണശേഷം അയാളുടെ രണ്ട് കുടുംബങ്ങളുടെ അതിജീവന കഥയായിരുന്നു മോഹിനിയാട്ടം പറഞ്ഞത്.
ഭരതന് നായരുടെ കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ഗോവിന്ദരാജ (സുരാജ് വെഞ്ഞാറമൂട്)യും സുഭാഷും (ബേബി ജീൻ) എല്ലാം പ്രേക്ഷകര്ക്ക് നര്മ്മത്തിന്റെ പുതി യൊരു തലം തുറന്നുനല്കി. ചിത്രം പ്രേക്ഷകര് വലിയ രീതിയില് തന്നെ ഏറ്റെടുത്തു. വിനയ് ഫോര്ട്ട്, അഭിറാം രാധാകൃഷ്ണന്, ദിവ്യ എം നായര്, ശ്രുതി സുരേഷ്, നന്ദു പൊതുവാള്, ജിനില് റെക്സ്, ജിവിന് റെക്സ്, വിജയ് ബാബു, ബാലചന്ദ്രന് ചുള്ളിക്കാട്, സന്തോഷ് കെ നായര്, സലിം ഹസ്സന് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Movies
തിയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ മോഹിനിയാട്ടത്തിനു ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടൈറ്റിൽ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ഹരിവരാസനം എന്നാണ് ചിത്രത്തിന്റെ പേര്.
മലയാളികൾക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. സാൾട്ട് മാംഗോ ട്രീ, തൃശൂർ പൂരം എന്നീ ചിത്രങ്ങൾക്ക് ശേഷം രാജേഷ് നായർ ഹരിവരാസനത്തിന്റെ സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഡോ.അമ്പാടി കെ. ആണ്.
സൈജു കുറുപ്പിനോടൊപ്പം തെന്നിന്ത്യയിലെ പ്രഗത്ഭ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ അവസാന ഘട്ടത്തിലാണ് അണിയറപ്രവർത്തകർ. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഹരിവരാസനം ചിത്രത്തിനായി ശബരിമലയുടെ പടുകൂറ്റൻ സെറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മാളികപ്പുറത്തിനു ശേഷം രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
ഹരിവരാസനം ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. പ്രോജക്റ്റ് ഡിസൈനർ : ആർ ജയചന്ദ്രൻ, ഡിഓപി : സജാദ് കാക്കു, എഡിറ്റർ : അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ : ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ : രാഖിൽ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : പാർത്ഥൻ. സി, മേക്കപ്പ് : ഹസൻ വണ്ടൂർ, അസോസിയേറ്റ് ഡയറക്റ്റർ: നിധീഷ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, ഡിസൈൻ : ഇല്ലുമിനാർട്ടിസ്റ്റ്, പിആർഓ: പ്രതീഷ് ശേഖർ. ഈ ജൂലൈ മാസത്തിൽ ഹരിവരാസനം ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിക്കും.
Movies
മോഹിനിയാട്ടം 50 കോടി പിന്നിട്ടതിന് പിന്നാലെ സംവിധായകൻ കൃഷ്ണദാസ് മുരളിക്ക് കാർ സമ്മാനമായി നൽകി ചിത്രത്തിന്റെ നിർമാതാക്കളായ സൈജു കുറുപ്പും തോമസ് തിരുവല്ലയും.
ടൊയോട്ട കമ്പനിയുടെ ചെറിയ എസ്യുവി ഹൈറൈഡറാണ് സമ്മാനമായി നൽകിയത്. ബോക്സ് ഓഫീസിൽ 50 കോടിയിൽ അധികം കളക്റ്റ് ചെയ്ത ചിത്രം ഓടിടിയിലും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
കൃഷ്ണദാസ് മുരളിയുടെ രചനയിലും സംവിധാനത്തിലും 2024-ൽ പുറത്തിറങ്ങിയ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമാണ് മോഹിനിയാട്ടം. സൈജു കുറുപ്പിനൊപ്പം സായികുമാർ, അഭിരാം രാധാകൃഷ്ണൻ, കലാരഞ്ജിനി, സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ജഗദീഷ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ടൊയോട്ടയുടെ ചെറു എസ്യുവിയാണ് ഹൈറൈഡർ. 18.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
Movies
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച മോഹിനിയാട്ടം ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുന്നു. ഏപ്രിൽ 10ന് റിലീസ് ചെയ്ത സിനിമ ഇതുവരെ വാരിയത് 25 കോടിയാണ്. സൈജു കുറുപ്പിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയി മാറുകയാണ് ചിത്രം.
2024ൽ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം സിനിമയുടെ തുടർഭാഗമാണ് മോഹിനിയാട്ടം.
ഭരതനാട്യം തിയറ്ററിൽ എത്തിയപ്പോൾ കാണാൻ ആളില്ലാതെ ഇല്ലാതെ ഷോ കാൻസൽ ചെയ്യേണ്ടി വന്നിരുന്നു. ഇപ്പോൾ അതേ സിനിമയുടെ രണ്ടാം ഭാഗം ഹൗസ്ഫുൾ ഷോകളുമായി മുന്നേറുമ്പോൾ അത് ഇരട്ടി മധുരമാണ്. സൈജു കുറുപ്പിന്റെ 150ാം ചിത്രം എന്ന പ്രത്യേകതയും മോഹിനിയാട്ടത്തിന് ഉണ്ട്.
ഭരതൻനായരുടെ മരണശേഷവും അദ്ദേഹം മുൻപ് ഉണ്ടാക്കി വെച്ച വേറെ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ശശിധരന്റെയും, കുടുംബാഗങ്ങളുടെയും പരിശ്രമവും, സംശയം വിട്ടുമാറാത്ത ചിലരെക്കൊണ്ട് ബുദ്ധിമുട്ടുകയും ചെയ്യുന്ന അവരുടെ അവസ്ഥയും ആണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്.
കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്.
സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ് ഗുരുവായൂർ, നിസ്താർ സേട്ട് എന്നിവാരാണ് പ്രധാന കഥാപാത്രങ്ങൾ...
ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്. ഛായാഗ്രഹണം : ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി.കലാസംവിധാനം : ദിൽജിത് എം. ദാസ്.ശബ്ദസംവിധാനം : ധനുഷ് നായനാർ.ശബ്ദമിശ്രണം : വിപിൻ നായർ.വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്.
ചീഫ് അസോ. ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് ആൻഡ് കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.
Movies
മോഹിനിയാട്ടം സിനിമ സൈജു കുറുപ്പിന്റെ കരിയറിലെ 150-ാം ചിത്രമാണ്. ചിത്രം സൂപ്പർഹിറ്റായി മുന്നേറുമ്പോൾ സൈജു കുറിപ്പിന്റെ പേരെഴുതി കാണിക്കുന്ന ടൈറ്റിൽ കാർഡാണ് ആകർഷണങ്ങളിലൊന്ന്. സിനിമയ്ക്കൊപ്പം തന്നെ സൈജുവിന്റെ ടൈറ്റിൽ കാർഡും ആരാധകർ ചർച്ചയാക്കുകയാണ്.
ഇപ്പോഴിതാ ഈ ടൈറ്റിൽ കാർഡിനെക്കുറിച്ച് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സൈജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. "എനിക്ക് പേടിയായിരുന്നു. മിഥുന്റെ പേര് കാണുമെന്ന് എനിക്കറിയാമായിരുന്നു. സൈജു ചേട്ടാ നിങ്ങൾക്ക് വേണ്ടി ഞാനൊരു പരിപാടി വച്ചിട്ടുണ്ടെന്ന് കൃഷ്ണദാസ് എന്നോട് സൂചിപ്പിച്ചിരുന്നു.
പക്ഷേ എന്ത് പരിപാടിയാണെന്ന് എനിക്കറിയില്ല. ഞാൻ വിചാരിച്ചു താങ്ക്സ് കാർഡിൽ എന്തെങ്കിലും ഉണ്ടാകുമെന്ന്. റിലീസിന് മുൻപാണ് ഞാൻ ടൈറ്റിൽ കാർഡിന്റെ കാര്യം അറിയുന്നത്. ഇവർ അത് സോഷ്യൽ മീഡിയയിൽ എനിക്ക് ഫോട്ടോ എടുത്ത് അയച്ചു തന്നു. അപ്പോൾ ഞാൻ ഗ്രൂപ്പിൽ പറഞ്ഞു. തോമസ് ചേട്ടനും ദാസനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൽമാനുമുണ്ട് ആ ഗ്രൂപ്പിൽ.
എടാ ഇത് പണിയാകില്ലേ, ഇത് സൂപ്പർ സ്റ്റാറിന് കൊടുക്കുന്ന ടൈറ്റിൽ കാർഡ് ആണ് എന്ന്. ഈ മൂന്നു പേരും എന്റെ മെസേജിനോട് പ്രതികരിച്ചില്ല. ഒന്നില്ലെങ്കിൽ ഇത് ഓക്കെയാണ് ചേട്ടാ എന്നെങ്കിലും പറയണ്ടേ. ഇത് ഒന്നും പറഞ്ഞില്ല, അവർ ആ വോയ്സ് മെസേജ് കേൾക്കാത്ത പോലെ ആയിരുന്നു.
പിന്നെ ഞാൻ അത് വിട്ടു. തിയറ്ററിൽ എത്തിക്കഴിഞ്ഞപ്പോഴേക്കും ആളുകൾക്ക് ശരിക്കും ചിരിയാണ് വന്നത്. അപ്പോൾ എനിക്ക് സമാധാനമായി. അതായിരുന്നു ശരിക്ക് ഇവരുടെ ഉദ്ദേശ്യം. പക്ഷേ 150 എന്നുള്ള ആ കണക്ക് ശരിയാണ് കേട്ടോ".- സൈജു കുറുപ്പ് പറഞ്ഞു.
Movies
ഭരതനാട്യം എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന മോഹിനിയാട്ടം ഏപ്രിൽ പത്തിന് തിയറ്ററുകളിലെത്തും. സൈജു കുറുപ്പാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബുലു അജു നിർവഹിക്കുന്നു.
കോ റൈറ്റർ-വിഷ്ണു ആർ പ്രദീപ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൽമാൻ കെ. എം., എഡിറ്റിംഗ്-ഷഫീഖ്, സംഗീതം-ഇലക്ട്രോണിക് കിളി, പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന, കല-ദിൽജിത് എം. ദാസ്, മേക്കപ്പ്- മനോജ് കിരൺ രാജ്, വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ, സ്റ്റിൽസ്-വിഷ്ണു എസ്. രാജൻ, പരസ്യകല-യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാംസൺ സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ്-വിപിൻ നായർ, മോഷൻ-ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോ, പ്രൊഡക്ഷൻ മാനേജർ-ജോബി, വിവേക്.
ഭരതനാട്യത്തിലെ മുഖ്യ താരങ്ങൾക്കൊപ്പം ഇത്തവണ മലയാളത്തിലെ മുഖ്യധാരയിലുള്ള മറ്റു താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. പിആർഒ- എ. എസ്. ദിനേശ്.
Movies
ഭരതനാട്യത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹിനിയാട്ടം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.
മുത്തും എഴുതിയ വരികൾക്ക് ഇലക്ട്രോണിക് കിളി സംഗീതം പകർന്ന് സുബലഷിനി ആലപിച്ച നിലാ ഊഞ്ഞാലേ നിൻ മേലേ... എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ഭരതനാട്യം എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബുലു അജു നിർവഹിക്കുന്നു.
കോ റൈറ്റർ-വിഷ്ണു ആർ പ്രദീപ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൽമാൻ കെ. എം., എഡിറ്റിംഗ്-ഷഫീഖ്, സംഗീതം-ഇലക്ട്രോണിക് കിളി, പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന, കല-ദിൽജിത് എം. ദാസ്, മേക്കപ്പ്- മനോജ് കിരൺ രാജ്, വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ, സ്റ്റിൽസ്-വിഷ്ണു എസ്. രാജൻ, പരസ്യകല-യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാംസൺ സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ്-വിപിൻ നായർ, മോഷൻ-ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോ, പ്രൊഡക്ഷൻ മാനേജർ-ജോബി, വിവേക്.
ഭരതനാട്യത്തിലെ മുഖ്യ താരങ്ങൾക്കൊപ്പം ഇത്തവണ മലയാളത്തിലെ മുഖ്യധാരയിലുള്ള മറ്റു താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. പിആർഒ- എ. എസ്. ദിനേശ്.
Movies
പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിന്റെ ചിത്രീകരണം വ്യാഴാഴ്ച്ച കോഴിക്കോട്ട് ആരംഭിച്ചു.
ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിണെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ഈ ചിത്രം നിർമിക്കുന്നത്. കോട്ടുളി ഹോം ഓഫ് ലൗ (സ്നേഹവീട്) എന്ന സ്ഥാപനത്തിൽ നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
ചലച്ചിത്ര സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ നിന്നുള്ളവരും, ബന്ധുമിത്രാദി കളുടേയും സാന്നിധ്യത്തിൽ, സംവിധായകൻ വി.എം.വിനുവും നാദിർഷയും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് പൂജാ ചടങ്ങുകൾ ആരംഭിച്ചത്.
ഷെൽഫീനാ ജുനൈസ്, റംലാ ഹമീദ് എന്നിവർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിർമാതാവ് ഡോ. ജുനൈസ് ബാബു ഫസ്റ്റ് ക്ലാപ്പും നൽകി. എം.കെ. രാഘവൻ എം.പി, വി.എം. വിനു, നാദിർഷ, സൈജു കുറുപ്പ്, ജയരാജ് വാര്യർ, ഡോ. റോഷൻ ബിജിലി, ഷഹീൻ സിദ്ദിഖ്, അസ്ക്കർ അലി തുടങ്ങിയവർ ആശംസകൾ നേർന്നു.
എസ് ക്യൂബ് സാരഥികളായ ഷെറിൻ ഗംഗാധരൻ, ഷെനുഗ, ഷെർഗ, അഷറഫ് പിലാക്കൽ, എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സൈജു കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്, അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്, ദിനേശ് പ്രഭാകർ, മനോജ് കെ.യു, ജയരാജ് വാര്യർ, അപ്പുണ്ണി ശശി, കോഴിക്കോട് ജയരാജ്, ഉണ്ണി ലാലു, ഗോകുലൻ ഹരിത്, സുരഭി സന്തോഷ്, രമാദേവി, അൻഷ മോഹൻ, മാസ്റ്റർ ആദം എറിക്ക് എന്നിവരും പ്രധാന താരങ്ങളാണ്.
സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ വിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങൾ - കൈതപ്രം, ജിസ് ജോയ്, ജോപോൾ. സംഗീതം - രോഹിത് ഗോപാലകൃഷ്ണൻ, ജെയ്ക്സ് ബിജോയുടെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ.
പ്രൊഡക്ഷൻ ഡിസൈനർ - ബാബു പിള്ള, കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ. മേക്കപ്പ്-മനോജ് കിരൺ രാജ്. സ്റ്റിൽസ് - സിബി ചീരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷിബിൻ കൃഷ്ണ. പ്രൊഡക്ഷൻ മാനേജർ -മെഹ്മൂദ് കാലിക്കട്ട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷാജി കൊല്ലം. പ്രൊഡക്ഷൻ കൺട്രോളർ. നികേഷ് നാരായണൻ. കോഴിക്കോട്ടും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Movies
ഭരതനാട്യത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹിനിയാട്ടം എന്ന ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂർ ധർമ്മടത്ത് ആരംഭിച്ചു.
ഭരതനാട്യം എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബുലു അജു നിർവഹിക്കുന്നു.
കോ റൈറ്റർ-വിഷ്ണു ആർ പ്രദീപ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൽമാൻ കെ. എം., എഡിറ്റിംഗ്-ഷഫീഖ്, സംഗീതം-ഇലക്ട്രോണിക് കിളി, പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന, കല-ദിൽജിത് എം. ദാസ്, മേക്കപ്പ്- മനോജ് കിരൺ രാജ്, വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ, സ്റ്റിൽസ്-വിഷ്ണു എസ്. രാജൻ, പരസ്യകല-യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാംസൺ സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ്-വിപിൻ നായർ, മോഷൻ-ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോ, പ്രൊഡക്ഷൻ മാനേജർ-ജോബി, വിവേക്.
ഭരതനാട്യത്തിലെ മുഖ്യ താരങ്ങൾക്കൊപ്പം ഇത്തവണ മലയാളത്തിലെ മുഖ്യധാരയിലുള്ള മറ്റു താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. പിആർഒ- എ. എസ്. ദിനേശ്.
Movies
ജയ് മഹേന്ദ്രൻ എന്ന സൂപ്പർ ഹിറ്റ് വെബ് സീരീസിന് ശേഷം സൈജു കുറുപ്പ് - രാഹുൽ റിജി നായർ ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഫ്ലാസ്ക്. സൈജു കുറുപ്പ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോ ആണ് ഫ്ലാസ്ക് നിർമിച്ചിരിക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയുടെ ബാനറിൽ സംവിധായകൻ രാഹുൽ റിജി നായർ തന്നെയാണ് ചിത്രത്തിന്റെ നിർമാണവും. ലിജോ ജോസഫ്, രതീഷ് എം.എം. എന്നിവരാണ് മറ്റു നിർമാതാക്കൾ.